മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ദിനാചരണവും 23-ാമത് വാർഷികാഘോഷം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു

മേലുകാവ് മറ്റം: പഞ്ചായത്ത് കുടുംബശ്രീയുടെ സി.ഡി.എസ്. തല വാർഷികവും സാംസ്കാരിക റാലിയും പൊതുസമ്മേളനവും, കുടുംബശ്രീ അയൽകൂട്ടങ്ങളുടെ ലിസ്റ്റ് വായ്പ ചെക്ക് വിതരണ ഉദ്ഘാടനവും, പ്രഫഷണൽ വിദ്യാർഥിക്കുള്ള അവാർഡ് വിതരണവും മികച്ച അയൽകൂട്ട എ.ഡി.എസ് എന്നിവയ്ക്കുള്ള അവാർഡ് വിതരണവും മേലുകാവ്മറ്റം HRDT സെന്ററിൽ വച്ച് 21 ശനിയാഴ്ച നടന്നു.
മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി. വടക്കേലിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേനത്തിൽ കുടുംബശ്രീ 23 – മത് വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ എം.എൽ.എ. മാണി സി. കാപ്പൻ നിർവഹിച്ചു.
മേലുകാവ്മറ്റം സെൻ്റ്.തോമസ് പളളി വികാരി റവ.ഫാ.ജോർജ്ജ് കാരാം മലയിൽ മുഖ്യപ്രഭാഷണം നടത്തി. സി എസ് ഐ ഈസ്റ്റ് കേരള മഹാ ഇടവക ട്രഷറർ റവ.പി.സി മാത്യു കുട്ടി അനുഗ്രഹ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ജെ ബെഞ്ചമിൻ തടത്തിപ്ലാക്കൽ, പഞ്ചായത്ത് മെമ്പർമാരായ മറിയാമ്മ ഫെർണാണ്ടസ്, ജെറ്റോ ജോസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ പ്രസന്ന സോമൻ, ബിൻസി ടോമി വെട്ടത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, പഞ്ചായത്ത് മെമ്പർമാരായ ഷീബാ മോൾ ജോസഫ്,,ഷൈനി ബേബി ,ജോസുകുട്ടി കോനു കുന്നേൽ ,അലക്സ് റ്റി.ജോസഫ്, അഖില അരുൺദേവ് ,ബിജു സോമൻ,മീനച്ചിൽ അർബൻ ബാങ്ക് സി ഇ ഓ എബിൻ എം എബ്രഹാം, രാഷ്ട്രീയ സാമുദായിക നേതാക്കൾ, കുടുംബശ്രീ ചെയർപേഴ്സൺ നിമ്മിഷിജു,സി ഡി എസ് മെമ്പർമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Leave a Reply