അപകടത്തിൽ പെട്ടയാൾക്ക് തുണയായി രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി വണ്ടൂരിലെ പൊതുപരിപാടി കഴിഞ്ഞ് ഗസ്റ്റ് ഹൗസിലേക്ക് പോകും വഴി വടപുറത്ത് ടൂവീലർ അപകടത്തിൽപെട്ട് റോഡിൽ വീണുകിടന്നയാളെ കണ്ട് രക്ഷാ പ്രവർത്തനത്തിനിറങ്ങി. രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് അദ്ദേഹം തന്നെ വിളിച്ചു വരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്കയച്ചു. വടപുറം സ്വദേശി അബൂബക്കർ എന്നയാൾക്കാണ് പരിക്കേറ്റത്.

Leave a Reply