അഗതിമന്ദിരങ്ങൾക്കുള്ള റേഷൻ വിഹിതം പുനസ്ഥാപിക്കണം: സജി മഞ്ഞക്കടമ്പിൽ
പാലാ: മാനസിക വെല്ലുവിളികൾ നേരിടുന്ന ആളുകളെ പുനരധിവസിപ്പിക്കുന്ന മരിയ സദനം ഉൾപ്പെടെയുള്ള അഗതിമന്ദിരങ്ങൾക്ക് സർക്കാർ നൽകിയിരുന്ന റേഷൻ വിഹിതം വെട്ടിക്കുറച്ചത് അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ ആവശ്യപ്പെട്ടു.
ആരോരും സംരക്ഷിക്കാൻ ഇല്ലാത്ത ഈ പാവങ്ങൾക്ക് നൽകിയിരുന്ന സഹായം പോലും കൃത്യമായി കൊടുക്കാൻ കഴിയാത്ത സർക്കാർ കെ. റെയിലിന് പിറകെ നടക്കുന്നത് വിചിത്രമാണെന്നും സജി ആരോപിച്ചു.
അടിയന്തരമായി അഗതി മന്ദിരങ്ങൾക്കുള്ള സാമ്പത്തിക ധനസഹായം പുനസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും സജി പറഞ്ഞു.
യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് ഷിനു പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, യൂത്ത് ഫ്രണ്ട് നേതാക്കളായ ലിറ്റോ പാറേക്കാട്ടിൽ, ഡിജു സെബാസ്റ്റ്യൻ , സിബി നെല്ലൻകുഴിയിൽ, നോയൽ ലൂക്ക്, മെൽബിൻ പറമുണ്ട, ജസ്റ്റിൻ പാറാപ്പുറം, ടോം ജോസ്, ജോയിസ് പുതിയാമഠം, ജെറിൻ കുളങ്ങര, അനൂപ് താന്നിക്കൽ, ജോബി കുബളത്ത്, ആൽബിൻ ജോഷി, റോഷൻ ജോസ്, തോമസുകുട്ടി ആണ്ടുകുന്നേൽ, ബിനു സെബാസ്റ്റ്യൻ, സുജിത്ത് ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.