ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം; ഇടതിന്റെ അഞ്ച് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. എല്‍ഡിഎഫിന് ആറ് സീറ്റ് നഷ്ടമായി. 28 വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. ഒരെണ്ണം എന്‍ഡിഎയും പിടിച്ചെടുത്തു. എല്‍ഡിഎഫ് 14, യുഡിഎഫ്-12, എന്‍ഡിഎ രണ്ട് സീറ്റുകള്‍ നേടി. എല്‍ഡിഎഫ് 13 സീറ്റുകള്‍ നിലനിര്‍ത്തി. എല്‍ഡിഎഫ് ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്. കോട്ടയം എരുമേലി പഞ്ചായത്തിലെ ഭരണം എല്‍ഡിഎഫിന് നഷ്ടമാവും. കോഴിക്കോട് ചെറുവണ്ണൂര്‍ കക്കറമുക്ക് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണിത്. ഇതോടെ യുഡിഎഫ് ഭരണം നിലനിര്‍ത്തി.