മരുന്ന് ക്ഷാമം സർക്കാരിന്റെ പിടിപ്പ് കേട്: മോൻസ് ജോസഫ് MLA

കോട്ടയം: സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ആവശ്യമരുന്നുകൾ പോലും വിതരണം ചെയ്യാൻ സാധിക്കാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേടാണെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ എംഎൽഎ ആരോപിച്ചു.
അടിയന്തരമായി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന പാവപ്പെട്ട രോഗികൾക്ക് മരുന്ന് എത്തിച്ചുകൊടുക്കുവാൻ ഗവൺമെൻറ് ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത്ഫ്രണ്ട് സംസ്ഥാന നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡണ്ട് അജിത് മുതിരമല അധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ, പാർട്ടി നേതാക്കളായ വി.ജെ.ലാലി, ജയിസൺ ജോസഫ് , പ്രസാദ് ഉരുളികുന്നം, എബി പൊന്നാട്ട്, യൂത്ത് ഫ്രണ്ട് ഭാരവാഹികളായ കെ.വി.കണ്ണൻ, സബിഷ് നെടുംപറമ്പിൽ, ഡിജു സെബാസ്റ്റ്യൻ, ഷിജു പാറയിടുക്കിൽ, ലിറ്റോ പാറേക്കാട്ടിൽ, കെ.എൽ ബിജു, പ്രതീഷ് പട്ടിത്താനം,ജോണിച്ചൻ പൂമരം, ജിൻസൺ മാത്യു, സനോജ് ജോസ്, അമൽ ടോം, ഷില്ലറ്റ് അലക്സ്,ജിൻസ് ചക്കാലയിൽ , തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply