വിവാദമായി വാട്ട്സ്ആപ്പ് ചാറ്റ്; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ
സംഘടനാ പെരുമാറ്റം ലംഘിച്ചതിന് യൂത്ത് കോൺഗ്രസിൽ നടപടി. സംസ്ഥാന ഉപാധ്യക്ഷന്മാരായ എൻ.എസ്. നുസൂര്‍, എസ്.എം. ബാലു എന്നിവരെ ചുമതലകളില്‍ നിന്നും നീക്കിയതായി ദേശീയ സെക്രട്ടറി ശ്രാവണ്‍ റാവു അറിയിച്ചു.
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവത്തിലെ വാട്ട്സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ ചോര്‍ന്നതിലാണ് ഈ നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരെ വിഷയത്തിൽ ഇവർ പരാതി നൽകിയിരുന്നു.
വിവരങ്ങള്‍ ചോരുന്നത് സംസ്ഥാന പ്രസിഡന്‍റ് ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നും വിഷയത്തില്‍ ദേശീയ നേതൃത്വം അന്വേഷണം നടത്തണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇതിനു പിന്നാലെയാണ് പരാതി നൽകിയവർക്കെതിരേ നടപടിയുണ്ടായിരിക്കുന്നത്.