തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം നാളെ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ഏതു മുന്നണി വിജയക്കൊടി പാറിക്കുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.ഇരുമുന്നണികള്‍ക്കും തൃക്കാക്കരയിലെ വിജയം അഭിമാന പ്രശ്‌നമായതിനാല്‍ ഫലം എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.യുഡിഎഫിന്റെ ഉമാ തോമസോ അതോ എല്‍ഡിഎഫിന്റെ ഡോ.ജോ ജോസഫോ ?. ആരായിരിക്കും അന്തരിച്ച പി ടി തോമസിനു ശേഷം തൃക്കാക്കരയുടെ ജനപ്രതിനിധിയായി നിയമസഭയിലെത്തുകയെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്.തൃക്കാക്കരയില്‍ ബിജെപി അട്ടിമറി വിജയം നേടുമെന്നാണ് ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ പറയുന്നത്.
നാളെ രാവിലെ എട്ടു മുതല്‍ മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Leave a Reply