പിസി ജോര്‍ജിന് തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് അയക്കും

ചോദ്യം ചെയ്യലിന് ഹാജരാകാത്തതില്‍ പിസി ജോര്‍ജിനെതിരെ കോടതിയെ സമീപിക്കേണ്ടെന്ന് പോലീസ് തീരുമാനം.നടപടി ജാമ്യ വ്യവസ്ഥയുടെ ലംഘനമല്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.. അതേസമയം ചോദ്യം ചെയ്യലിന് തിങ്കൾ ഹാജരാകാന്‍ പിസി ജോര്‍ജിന് അന്വേഷണ സംഘം വീണ്ടും നോട്ടീസ് അയക്കും. ജാമ്യ ഉപാധികളുടെ ലംഘനം ചൂണ്ടിക്കാട്ടി പി സി ജോര്‍ജിനെതിരെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പൊലീസിന്റെ തീരുമാനം.. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന് അന്വേഷണ ഉദ്യോഗസ്ഥനായ ഫോര്‍ട്ട് എ സി നല്‍കിയിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാത്തത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്ന വാദം നിലനില്‍ക്കില്ലെന്ന നിയമോപദേശമാണ് എ ജിയുടെ ഓഫീസില്‍ നിന്നുണ്ടായത്.. ജയിലില്‍ നിന്നിറങ്ങിയ ഉടനെ തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന കാര്യം പിസി വ്യക്തമാക്കിയിരുന്നു.. ഇതിന് ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയത്.. അതിനാല്‍ ജാമ്യ ഉപാധി ലംഘന വാദം നിലനില്‍ക്കില്ലെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.