സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്
നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. രാവിലെ 10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിലാണ് വോട്ടെടുപ്പു നടക്കുന്നത്.
എൽഡിഎഫിലെ സിപിഎം അംഗം എ.എൻ. ഷംസീറും യുഡിഎഫിലെ കോണ്ഗ്രസ് പ്രതിനിധി അൻവർ സാദത്തും തമ്മിലാണ് മത്സരം. എൽഡിഎഫിന് നിയമസഭയിൽ വലിയ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ എ.എൻ. ഷംസീറിന് വിജയമുറപ്പാണ്.