മൃഗ സ്നേഹികളുടെ കാപട്യവും സർക്കാരിന്റെ ഇരട്ടത്താപ്പ് നയവും ആർക്കുവേണ്ടി

പന്നികളെ കൊല്ലാം നായ്ക്കളെയോ കൊല്ലാൻ പാടില്ല എന്ന സർക്കാർ നയം ചിലരെ പ്രീതിപ്പെടുത്താനുള്ള ശ്രമം ആണെന്ന് സംശയം .കഴിഞ്ഞ 6 മാസത്തിനിടെ, നായ കടിച്ച് പേവിഷ ബാധയേറ്റു നമ്മുടെ സംസ്ഥാനത്തു മരണപ്പെട്ടത് 15 പേർ. കടിയേറ്റ് ചികിത്സയിൽ ആയത് 80 ഓളം പേർ.നാട്ടിൽ പക്ഷി പനി വന്നാൽ എല്ലാ കോഴികളെയും താറാവുകളെയും കൊന്നു നശിപ്പിക്കും. ഇപ്പോൾ പന്നി പനി എന്നും പറഞ്ഞു പന്നി വളർത്തു ഫാമുകൾ പരിശോധിച്ച് എല്ലാ വളർത്തു പന്നികളെയും കൊന്നു നശിപ്പിക്കുവാൻ പോകുന്നു. അതൊക്കെ ലക്ഷ കണക്കിനും കോടിക്കണക്കിനും ലോണും മറ്റും എടുത്തു നടത്തുന്ന കോഴി, താറാവ്, പന്നി ഫാമുകളിൽ ആണ് എന്നോർക്കണം.എന്നാൽ ഒരു ഫാമുകളും ഇല്ലാത്ത, ആർക്കും ഉപകാരമില്ലാതെ, തെരുവിൽ അലഞ്ഞു തിരിഞ്ഞു, തികച്ചും ജനങ്ങൾക്ക് ഉപദ്രവകാരികളും ഭീഷണിയുമായ തെരുവ് നായ്ക്കളെ കൊന്നു നശിപ്പിക്കുവാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകുന്നില്ല ഇവിടെയാണ് സര്ക്കാരിന്റെ നയം വിമര്ശനവിദേയമാകുന്നതു .അതോടൊപ്പം ഇതിനെതിരെ പ്രതികരിക്കാത്ത പ്രമുഖരായ മൃഗ സ്നേഹികളുടെ കാപട്യവും പൊതു സമൂഹം തിരിച്ചറിയണം.

Leave a Reply