സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും

2022 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലെ പരിപാടികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്താണ് അഭിവാദ്യം സ്വീകരിക്കുക. ജെ. ചിഞ്ചുറാണി (കൊല്ലം), വീണ ജോര്‍ജ്ജ് (പത്തനംതിട്ട), പി. പ്രസാദ് (ആലപ്പുഴ) വി.എന്‍ വാസവന്‍ (കോട്ടയം), റോഷി അഗസ്റ്റിന്‍ (ഇടുക്കി) പി. രാജീവ് (എറണാകുളം), കെ. രാധാകൃഷ്ണന്‍ (തൃശ്ശൂര്‍), കെ. കൃഷ്ണന്‍കുട്ടി (പാലക്കാട്), വി. അബ്ദുറഹ്മാന്‍ (മലപ്പുറം), അഡ്വ. പി.എ. മുഹമ്മദ് റിയാസ് (കോഴിക്കോട്), എ.കെ. ശശീന്ദ്രന്‍ (വയനാട്), എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ (കണ്ണൂര്‍), അഹമ്മദ് ദേവര്‍കോവില്‍ (കാസര്‍ഗോഡ്) എന്നിങ്ങനെ അഭിവാദ്യം സ്വീകരിക്കും.