കെഎസ്ആർടിസി ശമ്പളം ഇന്ന്
കെഎസ്ആർടിസി ജീവനക്കാരുടെ ഡിസംബർ മാസത്തെ ശന്പളം ഇന്നു ലഭിക്കും. ശന്പളവിതരണത്തിനായി ധനവകുപ്പ് 30 കോടി രൂപ നേരത്തേഅനുവദിച്ചിരുന്നു.
ഇന്നലെ 50 കോടി രൂപ കൂടി അനുവദിച്ചതോടെയാണ് ശന്പളവിതരണത്തിനുള്ള വഴി തെളിഞ്ഞത്. ആകെ 80 കോടി രൂപയാണ് സർക്കാർ കെഎസ്ആർടിസിക്ക് നൽകിയത്. ഇതോടെ മുഴുവൻ ജീവനക്കാർക്കും ശന്പളം നൽകാനാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ തീരുമാനം.