ഹോക്കി ലോകകപ്പ്: ഇന്ത്യയുടെ ആദ്യ പോരാട്ടം ഇന്ന്; എതിരാളികള്‍ സ്‌പെയിന്‍
ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് ഒഡിഷയിൽ ഇന്ന് തുടക്കം. ആദ്യ ദിനം സ്പെയിനിനെ ഇന്ത്യ നേരിടും. അർജന്‍റീന-സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ-ഫ്രാൻസ്, ഇംഗ്ലണ്ട്-വെയിൽസ് പോരാട്ടങ്ങളും ഇന്നുണ്ട്. ആകെ 16 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 44 മത്സരങ്ങളാണുള്ളത്. 17 ദിവസം ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് നീണ്ടുനില്‍ക്കും.