തലയോലപറമ്പിൽ വിവിധ രാഷ്ടീയ പാർട്ടികളിൽ നിന്ന് രാജിവച്ച നൂറ്റിപതിനഞ്ച് പേർ കേരളാ കോൺഗ്രസിൽ ചേർന്നു.

തലയോലപ്പറമ്പ് :വിവിധ രാഷ്ട്രിയ പാർട്ടികളിലും പൊതു പ്രവർത്തന മേഖലകളിലും പ്രവർത്തിച്ചിരുന്നു 100-ൽ അധികം പേർ കേരള കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം വർക്കിങ്ങ് ചെയർമാൻ അഡ്വ പി സി തോമസ് Ex.MP നിർവഹിച്ചു.
സർക്കാരിനെതിരെ കടുത്ത വിമർശനം എല്ലാ കോണിൽ നിന്നും ഉയർന്നു വരുന്ന സാഹചര്യത്തിൽ ഇടതു പക്ഷ രാഷ്ട്രിയത്തിലെ ജനാധിപത്യ വിശ്വാസികൾ കേരള കോൺഗ്രസിലേക്ക് കടന്നു വന്നു കൊണ്ടു ഇരിക്കുകയാണ് എന്ന് പി.സി. തോമസ് Ex MP വ്യകതമാക്കി.
യഥാർത്ഥ കേരള കോൺഗ്രസ് ഏതാണ് എന്ന് ജനങ്ങൾക്ക് ബോധ്യമായാന്നും യു ഡി എഫിനെ കുടുതൽ ശക്തിപ്പെടുതുന്ന പ്രവർത്തനങ്ങൾ പാർട്ടി സംഘടിപ്പിക്കണം എന്നു മുഖ്യ പ്രഭാഷണം നടത്തിയ പാർട്ടിയുടെ ഡപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് പ്രസ്താവിച്ചു.
പാർട്ടിയുടെ ജില്ലാ സെക്രട്ടറിയും തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ശ്രീ സജിമോൻ വർഗീസ് സ്വാഗതം ആശംസിച്ച യോഗത്തിൽ പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ് ശ്രീ ജോയി കൊച്ചാനപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് പാർട്ടിയുടെ വൈക്കം നിയോജകമണ്ഡലം പ്രസിഡൻറ് പോൾസൺ ജോസഫ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തങ്കമ്മ വർഗീസ്, ജോണി അരിക്കാട്ടിൽ,സ്റ്റീഫൻ പാറാവേലിൽ , സിറിൽ ജോസഫ് , നിജോ ജോസ് , ജയ് മോൻ കദളികാട്ട്, ബിജു ചാണ്ടിയിൽ, ദിപു കുറ്റി പ്പുറം, ബെന്നി ചാണ്ടിയിൽ, തോമസ് പാലച്ചുവട്ടിൽ വക്കച്ഛൻ പരിയാ നിക്കൾ ,ജോസ് പന്നി കോട്ടിൽ, ഓ. വി ബെന്നിച്ചൻ ഓലിക്കുഴിയിൽ, ഷാനവാസ്, സോജൻ അരയൻകാലായിൽ , സിഫാർ കെ.എസ്, ഡാൽമോൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
ആദ്യ കാല കേരള കോൺഗ്രസ് പ്രവർത്തകനും മുൻ തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ശ്രീ വർഗീസ് വർഗീസ് നടുവിലെക്കുറിച്ചിയെയോഗത്തിൽ ആദരിച്ചു.