എം ജി യൂണിവേഴ്സിറ്റി പരീക്ഷയിൽ 3 rd റാങ്ക് നേടിയ മരിയ ജിജി മണ്ഡപത്തിൽനെ അനുമോദിച്ചു

കിടങ്ങൂർ : എം ജി യൂണിവേഴ്സിറ്റി B S C Food Science And Quality Control പരീക്ഷയിൽ 3 rd റാങ്ക് നേടിയ കേരള കോൺഗ്രസ് (എം) കിടങ്ങൂർ മണ്ഡലം സെക്രട്ടറിയും,കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജരുമായ രാജു മണ്ഡപത്തിന്റെയും മിനിയുടെയും മകൾ മായ മരിയ ജിജിയെ കേരള കോൺഗ്രസ് (എം) കിടങ്ങൂർ മണ്ഡലം ഭാരവാഹികളും പ്രവർത്തകരും ചെമ്പിളാവിലെ ഭവനത്തിൽ എത്തി മധുരം പങ്കുവെച്ച് അനുമോദിച്ചു .കേരള കോൺഗ്രസ് (എം) കിടങ്ങൂർ മണ്ഡലം പ്രസിഡന്റ് ജോസ് തടത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു കികോലിൽ, മണ്ഡലം സെക്രട്ടറി പി കെ രാജു, രാധാകൃഷ്ണകുറുപ്പ്, മത്തായി മംഗലത്ത്, ബിജു കൊല്ലപള്ളിയിൽ, ദേവച്ഛൻ താമരശ്ശേരിയിൽ,  റ്റിനാ മാളിയേക്കൽ, ലിജു മേക്കാട്ടേൽ, മാത്യൂസ് കീകോലിൽ, കൊച്ചുറാണി കരമല, ജോർജ്ജുകുട്ടി പുതുക്കുളം, അമൽ വളർക്കോട്ട് , ജിസ്മി കാട്ടുകുന്നേൽ, തോമസ് വളർക്കോട്ട്, ടോമി കിഴക്കുംകര, ജോസ് വരിക്കയിൽ, ബെന്നി കരമല, ആദർശ് മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply