ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ ശുചീകരണ പരിപാടിസംഘടിപ്പിച്ചു

ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ ശുചീകരണ പരിപാടിസംഘടിപ്പിച്ചു .മന്ത്രി വി എൻ വാസവൻ ഉത്ഘാടനം ചെയ്തു . ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നുള്ള പ്രവർത്തകർ പരിപാടിയുടെ ഭാഗമായി. കോട്ടയം മെഡിക്കൽ കോളെജിലെ ആവശ്യങ്ങൾക്കായി മുൻപന്തിയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ. കോവിഡ് കാലത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആഹാരം എത്തിച്ചു നൽകി ഇപ്പോൾ ഉച്ചഭക്ഷണ വിതരണം മുടക്കമില്ലാതെ നടത്തുകയും ചെയ്യുന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ നിരവധി യുവജനങ്ങൾ പങ്കെടുത്തു .

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രൻ , ജില്ലാ സെക്രട്ടറി ബി. സുരേഷ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാർ അനീഷ് അന്ത്രയോസ്, ബി. ആർ അൻഷാദ്, വൈസ് പ്രസിഡന്റുമാർ ആർ രോഹിത്, മിഥുൻ ബാബു, സെക്രട്ടറിയേറ്റ് അംഗങ്ങൾ റിജേഷ് കെ ബാബു, ജസ്റ്റിൻ ജോസഫ്, പ്രവീൺ തമ്പി, ഏറ്റുമാനൂർ ബ്ലോക്ക്‌ സെക്രട്ടറി അരുൺ ശിവദാസ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply