പുതുമോടിയണിഞ്ഞ്
തൊടുപുഴ നഗരസഭാ പാർക്ക് 15ന് തുറക്കും

ലോക്ക് ഡൗണിനെ തുടർന്ന് രണ്ട് വർഷമായി അടച്ചിട്ടിരുന്ന തൊടുപുഴ നഗരസഭാ പാർക്ക് 15ന് തുറക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ തകർന്നുകിടന്ന പാർക്കിന്റെ നവീകരണം പൂർത്തിയാക്കിയാണ് തുറക്കുന്നത്.
തിരക്കുകള്‍ക്കിടയില്‍ വിശ്രമിക്കുവാന്‍ വേണ്ടിയുള്ള സങ്കേതം എന്ന നിലയിൽ പൊതുജനങ്ങൾക്കും വിനോദത്തിനായി കുട്ടികൾക്കും ഉപകരിക്കാൻ കഴിയുന്നതാണെന്ന് ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു..
തുരുമ്പെടുത്ത നശിച്ചു തുടങ്ങിയ കളിയുപകരണങ്ങള്‍ അടക്കം മാറ്റി
പാർക്കിന്റെ നവീകരണത്തിന് മുൻഭരണസമിതി 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. പാർക്കിൽ നിരവധി പുതിയ കളിയുപകരണങ്ങളും ഇരിപ്പിടവും സജ്ജീകരിച്ചിട്ടുണ്ട്. നേരത്തെ ബോട്ടിങ്ങിനായി ഉപയോഗിച്ചിരുന്ന കുളത്തിൽ അലങ്കാര മത്സ്യങ്ങളെ നിക്ഷേപിക്കും . ഫൗണ്ടൻ, സുരക്ഷാ ക്യാമറകൾ, ഓപ്പൺ സ്റ്റേജ് എന്നിവയും സജ്ജീകരിച്ചു.
നേരത്തെ പകൽ മൂന്നുമുതൽ മാത്രമായിരുന്നു പാർക്കിലേക്ക് പ്രവേശനം. ഇനിമുതൽ പകൽ 11 മുതൽ രാത്രി എട്ടുവരെ പ്രവേശനം അനുവദിക്കും. മുതിർന്നവരിൽ നിന്നും 10 രൂപ പ്രവേശനഫീസ് ഈടാക്കും. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. രണ്ട് ജീവനക്കാരെയും പാർക്കിലേക്ക് നിയോഗിക്കും. പാർക്കിലെ ഓപ്പൺ സ്റ്റേജ് കലാപരിപാടികൾക്ക് നൽകാനും കൗൺസിൽ തീരുമാനിച്ചു. പാർക്കിലെ ഐസ്ക്രീം പാർലർ ലേലത്തിൽ നൽകാനും ധാരണയായി .