അതിദരിദ്രര്‍ക്കുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കിയ സംസ്ഥാനത്തെ
ആദ്യ ബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതി കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്തിന്
കാഞ്ഞിരപ്പള്ളി : കേരള സംസ്ഥാനത്ത് അതിദാരിദ്്യം അനുഭവിക്കുന്ന കുടുംബങ്ങളെ
ക്രണ്ടെത്തി അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുവാനുള്ള
സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് കേരളത്തില്‍ ആദ്യമായി അതിദരിദ്രര്‍ക്കായുള്ള മൈക്രോ
പ്ലാന്‍ തയ്യാറാക്കിയ ബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതിയ്ക്ക് കാഞ്ഞിരപ്പള്ളി പഞ്ചാ
യത്ത് അര്‍ഹമായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുണ്ടക്കയം,
എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, കൂട്ടിക്കല്‍, പാറത്തോട്, കോരുത്തോട് ഉള്‍പ്പെടെ
മുഴുവന്‍ (ഗാമപഞ്ചായത്തുകളും ഒപ്പം ബ്ലോക്ക് പഞ്ചായത്തും അതിദരിദ്ര കുടുംബ
ങ്ങള്‍ക്കായുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കി പ്രകാശനം ചെയ്ത വഴിയാണ് കാഞ്ഞിര
പ്ലള്ളി ബ്ലോക്ക് പഞ്ചായത്തിന് ഈ നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചത്. അതിദരിദ്ര പട്ടിക
യില്‍ ഉള്‍പ്പെട്ട 72 കുടുംബങ്ങള്‍ക്ക് ഭക്ഷണം, മരുന്ന്, വാസസ്ഥലം, കുടിവെള്ളം, അടി
സ്ഥാന രേഖകള്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കത്തക്ക തരത്തിലുള്ള സമ്ഗ്രപ്ലാനാണ്
ഓരോ കുടുംബത്തിനുമായി പുനര്‍ജനി എന്ന പേരില്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കി
യിട്ടുള്ളത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന
ചടങ്ങില്‍ മൈക്രോ പ്ലാന്‍ പ്രകാശനം ഗവ.ചീഫ് ഡോ. എന്‍. ജയരാജ് കോട്ടയം ദാരിദ്ര
ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറും ജില്ലാ നോഡല്‍ ഓഫീസറുമായ പി.എസ്.
ഷിനോയ്ക്ക് കോപ്പി നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു. അതിദരിദ്ര കുടുംബങ്ങള്‍ക്ക് കാഞ്ഞിര
പള്ളി റോട്ടറി ക്ലബ് സ്പോണ്‍സര്‍ ചെയ്ത ഓണക്കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് നിര്‍മ്മല ജിമ്മി നിര്‍വ്വഹിച്ചു. റോട്ടറി ക്ലബ് സ്വക്രട്ടറി കെ.എസ് കുര്യന്‍
ഫൊട്ടന്‍കുളം, വൈസ് പ്രസിഡന്റ് ജോളിമടുക്കക്കൂഴി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കമ്മ ജോര്‍ജുകുട്ടി, കെ.ആര്‍. തങ്കപ്പന്‍, ഡയസ് കോക്കാട്ട്, ജയിംസ് പി.സൈമണ്‍, രേഖാദാസ്, പി.എസ്, സജിമോന്‍, സന്ധ്യവിനോദ്, സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍പേഴ്‌സണ്‍മാരായ ടി.എസ്. കൃഷ്ണകുമാര്‍, വിമല ജോസഫ്, ബ്ലോക്ക് പഞ്ചായത്ത്
അംഗങ്ങളായ ഷക്കീല നസീര്‍, മോഹനന്‍ റ്റി.ജെ, ജോഷി മംഗലം, പി.കെ. പ്രദീപ്,
രത്നമ്മ രവീന്ദ്രന്‍, ജൂബി അഷറഫ്, ജയശ്രീ ഗോപിദാസ്, ശില ജില്ലാ കോര്‍ഡിനേറ്റര്‍
ബിന്ദു അജി, ബ്ലോക്ക് പഞ്ചായത്ത് സ്വെക്രട്ടറി ഫൈസല്‍.എസ്, ജോയിന്റ് ബി.ഡി.ഒ.
സിയാദ് റ്റി.ഇ., എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ബിലാല്‍ കെ. റാം, സുബി വി.എസ്. തുട
ങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, വി.ഇ.ഒ.മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കില ഫാക്കല്‍റ്റിമാര്‍തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.