മരുന്ന് വിതരണം പുനസ്ഥാപിക്കണം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം :കോട്ടയം മെഡിക്കൽ കോളേജ് ,കോട്ടയം ജില്ല ആശുപത്രി,ആയുർവേദ ആശുപത്രി ഉൾപ്പെടെയുള്ള സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ നിർധനരായ രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം നിറുത്തി വച്ചിരിക്കുന്നത് സർക്കാരിൻറെയും , ജില്ലാ ഭരണകൂടത്തിന്റെയും പിടിപ്പുകേടണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

സർക്കാർ ആശുപത്രികളിൽ ചികിൽസ തേടി എത്തുന്ന രോഗികൾക്ക് മുഴുവൻ മരുന്നും സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും അമിത വില കൊടുത്ത് വാങ്ങേണ്ട ഗതികേടാണ് നിലവിലുള്ളത് എന്നുംസജി കുറ്റപ്പെടുത്തി.

അടിയന്തരമായി സൗജന്യ മരുന്ന് വിതരണം പുനസ്ഥാപിക്കണമെന്നും സജി ആവശ്യപ്പെട്ടു.