കൊല്ലപ്പളളിയില്‍ ലോകകപ്പ് കൂറ്റന്‍ മാതൃക

ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം കടനാട് പഞ്ചായത്തിലും അലയടിക്കുന്നു. ആവേശത്തിലായ ഫുട്‌ബോള്‍ പ്രേമികള്‍ ലോകകപ്പിന്റെ കൂറ്റന്‍ മാതൃക പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് നാടിനെ ഇളക്കി മറിച്ചത്. നാലടി ഉയരമുള്ള ലോകകപ്പിന്റെ കൂറ്റന്‍ മാതൃകയാണ് ആഘോഷപൂര്‍വ്വം കൊല്ലപ്പള്ളി ടൗണില്‍ പ്രദര്‍ശിപ്പിച്ചത്. വാദ്യമേളങ്ങളും അകമ്പടിയായി ഉണ്ടായിരുന്നു.
ചടങ്ങ് മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, ഫിലിപ്പ് കുഴികുളം, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, മെമ്പര്‍ ജെയിസണ്‍ പുത്തന്‍കണ്ടം, കുര്യാക്കോസ് ജോസഫ്, ബേബി കട്ടയ്ക്കല്‍, തങ്കച്ചന്‍ വഞ്ചിക്കച്ചാലില്‍, ഇഗ്‌നേഷ്യസ് തയ്യില്‍, ജെറി ജോസ്, കെ സി തങ്കച്ചന്‍, ബിനു വള്ളോംപുരയിടം, സിബി അഴകന്‍പറമ്പില്‍, കെ എസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.