കേരള കോൺഗ്രസ് വടുതല മണ്ഡലം കൺവെൻഷനും ടി സി സണ്ണിയുടെയും നിബിൻ അഗസ്റ്റിൻ [ഉണ്ണി വടുതല ] എന്നിവരുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് പാർട്ടിലേക്ക് കടന്നുവന്ന നൂറോളം ആളുകൾക്ക് മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ: മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു
വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന നൂറോളം ആളുകളാണ് പുതുതായി കേരള കോൺഗ്രസിൽ അംഗത്വമെടുത്തത്. ഐഎൻടിയുസി കോൺഗ്രസ് നേതാക്കളായ ടിസി സണ്ണി, ഉണ്ണി വടുതല,റോയി കുറ്റിക്കാട്ട് . ജിജേഷ് വടുതല, മാർട്ടിൻ തോപ്പുംപടി, ഫ്രാൻസിസ് വടുതല എന്നിവരുടെ നേതൃത്വത്തിലാണ് നൂറോളം പേർ കേരള കോൺഗ്രസ് പാർട്ടിയിൽ അംഗത്വം എടുത്തത്.
വടുതല എസ്എൻഡിപി ഹാളിൽ ചേർന്ന കൺവെൻഷനിൽ ടി സി സണ്ണി തീക്കുഴിവേലിൽ അധ്യക്ഷത വഹിച്ചു. പ്രവർത്തക കൺവെൻഷൻ ഉത്ഘാടനവും മെമ്പർഷിപ്പ് വിതരണവും പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ: മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ സേവി കുരിശുവീട്ടിൽ അഡ്വ: കെ സി വിൻസെന്റ്,പാർട്ടി ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം, ജില്ല ഓഫീസ് ചാർജ് സെക്രട്ടറി ജിസൺ ജോർജ് , പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ: രാജു വടക്കേകര, പാർട്ടി ജില്ലാ സെക്രട്ടറിമാരായ . ജോയി നെല്ലിക്കുന്നേൽ,ബേബി പൊട്ടനാനി, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ജോഷ്വാ തായങ്കരി,എറണാകുളം നിയോജകമണ്ഡലം സെക്രട്ടറി ബേബി ഈരത്തറ,ട്രഷറർ പി പി ജോസഫ് ,യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം ജോബി തീക്കുഴിവേലിൽ എന്നിവർ പുതുതായി പാർട്ടിയിൽ അംഗത്വം എടുത്തവർക്ക് ആശംസകൾ നേർന്ന് കൊണ്ട് പ്രസംഗിച്ചു. പുതിയതായി പാർട്ടിയിൽ ചേർന്നവർക്ക് അർഹിക്കുന്ന അംഗീകാരം നൽകുമെന്നും എറണാകുളം നിയോജകമണ്ഡലത്തിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ ശക്തമായി തീരുവാൻ പുതിയതായി കടന്നുവന്നവരുടെ സാന്നിധ്യം സഹായിക്കുമെന്നും പാർട്ടിയുടെയും നേതാക്കന്മാരുടെയും പ്രവർത്തകരുടെയും പിന്തുണ പുതിയതായി കടന്നുവന്ന വർക്ക് എന്നും ഉണ്ടാവുമെന്ന് പാർട്ടി എക്സിക്യൂട്ട് ചെയർമാൻ അഡ്വ: മോൻസ് ജോസഫ് എം എൽ എ ഉറപ്പുനൽകി.