യുഡിഎഫിനെ വഞ്ചിച്ച ശേഷം സഹതാപം പിടിച്ചു പറ്റാനുള്ള കുതന്ത്രം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം :യുഡിഎഫിനെ വഞ്ചിച്ച് എൽഡിഎഫിൽ ചേക്കേറി അവിഹിത കൂട്ടുകെട്ടിലുടെ രാമപുരം പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഷൈനി സന്തോഷിന്റെ വീട് ആക്രമണം സഹതാപം പിടിച്ചു പറ്റാനുള്ള കുതന്ത്രമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
എ കെ ജി സെൻറർ ആക്രമണം പോലെ എൽഡിഎഫ് ആസൂത്രണം ചെയ്ത ആക്രമമാണ് രാമപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് നേരെ നടന്നതെന്നും സജി പറഞ്ഞു.