അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു
സ്പിൽവേ ഷട്ടറുകൾ തുറന്ന നടപടിക്ക് ശേഷവും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. 2385.18 അടിയാണ് നിലവിലെ ജലനിരപ്പ്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം 138.75 അടി വെള്ളമുണ്ട്.
കക്കി-ആനത്തോട് അണക്കെട്ട് ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇടമലയാർ അണക്കെട്ട് നാളെ തുറക്കും. എറണാകുളം ജില്ലയിൽ ജാഗ്രതാ പാലിക്കണമെന്ന് അധികാരികൾ അറിയിച്ചു.