എം.മോനിച്ചൻ
പ്രസിഡന്റ്
തൊടുപുഴ:
ഇടുക്കി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായി കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചനെ ഐകകണ്ടേന തിരഞ്ഞെടുത്തു.
തൊടുപുഴ എ.ആർ ഓഫീസ് സ്പെഷ്യൽ സെയിൽ ഓഫീസർ ശ്രി സിബി ജോസഫ് വരണാധികാരിയായി അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.
കോൺഗ്രസ് പ്രതിനിധി ലിയോ ജോൺ ചന്ദ്രൻകുന്നേൽ വൈസ് പ്രസിഡന്റായും, ആൽബർട്ട് മൈക്കിൾ ഹോണററി സെക്രട്ടറിയായും തിരഞ്ഞെടുത്തു.
ബാങ്ക് ഹാളിൽ വച്ച് നടന്ന അനുമോദന യോഗം ഇടുക്കി ജില്ലയിലെ മികച്ച സഹകരണ ബാങ്കായ കുടയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ മുരളിധരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് പടിഞ്ഞാറേടത്ത്, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചാണ്ടി ആനിത്തോട്ടം, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ അസീസ് പാലേക്കുന്നേൽ മുൻ കെ.പി.സി.സി നിർവ്വാഹക സമിതി അംഗം ഗോപാലകൃഷ്ണ കൈമൾ , സംഘം മുൻ പ്രസിഡന്റ് കെ.എ ഐസക്ക്, ജോസ് അരീപ്പറമ്പിൽ , ഷിബി പനന്താനം എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു .
എ സാനു പുളിക്കൽ , റോയി തോമസ് മുണ്ടക്കൽ, ജിമ്മി അഗസ്റ്റിൻ വെട്ടത്ത്, അൻഷാദ് സി.ജെ ചെന്നക്കാട്ടിൽ, ജിനു സാം ജോൺ വില്ലം പ്ലാക്കൽ , കെ എ ശശികല കല്ലൂർ, ഉമാ മുരളി വള്ളിക്കരോട്ട്, ഷീബാ റെജി നെടിയപാല എന്നിവരാണ് യു.ഡി.എഫ് നേതൃത്വം നൽകുന്ന ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ.