സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ മൂ​ന്ന് പു​തി​യ സ​ഹാ​യ​മെ​ത്രാ​ന്മാ​ർ

കാ​ക്ക​നാ​ട്: സീ​റോ മ​ല​ബാ​ർ​സ​ഭ​യി​ൽ മൂ​ന്ന് പു​തി​യ സ​ഹാ​യ​മെ​ത്രാ​ന്മാ​ർ കൂ​ടി നി​യ​മി​ത​രാ​യി. മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നാ​യി ഫാ. ​അ​ല​ക്സ് താ​രാ​മം​ഗ​ല​ത്തി​നെ​യും ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​ന്മാ​രാ​യി ഫാ. ​ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ലി​നെ​യും ഫാ. ​തോ​മ​സ് പാ​ടി​യ​ത്തി​നെ​യു​മാ​ണ് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നി​യ​മി​ച്ച​ത്. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ 30-ാം സി​ന​ഡി​ന്‍റെ ര​ണ്ടാം സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​വ​രെ മെ​ത്രാ​ന്മാ​രാ​യി സി​ന​ഡ് പി​താ​ക്ക​ന്മാ​ർ തെ​ര​ഞ്ഞെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പാ​യി ഇ​വ​രെ മെ​ത്രാ​ന്മാ​രാ​യി നി​യ​മി​ക്കു​ന്ന​തി​നു​ള്ള മാ​ർ​പാ​പ്പ​യു​ടെ സ​മ്മ​തം വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​വ​ഴി ല​ഭി​ച്ചി​രു​ന്നു. ഫാ. ​ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ, ഫാ. ​തോ​മ​സ് പാ​ടി​യ​ത്ത് എ​ന്നി​വ​രെ മാ​ർ ആ​ല​ഞ്ചേ​രി​യും ഷം​ഷാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ലും ചേ​ർ​ന്ന് സ്ഥാ​ന​ചി​ഹ്ന​ങ്ങ​ൾ അ​ണി​യി​ച്ചു. വി​ദേ​ശ​ത്താ​യി​രു​ന്ന മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ നി​യു​ക്ത സ​ഹാ​യ​മെ​ത്രാ​ൻ ഫാ. ​അ​ല​ക്സ് താ​രാ​മം​ഗ​ലം ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നി​ല്ല. മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ തീ​യ​തി പി​ന്നീ​ട് നി​ശ്ച​യി​ക്കും. ഇ​തോ​ടെ സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന​വ​രും വി​ര​മി​ച്ച​വ​രു​മാ​യി മെ​ത്രാ​ന്മാ​രു​ടെ എ​ണ്ണം 65 ആ​യി