സൗജന്യ കേൾവി പരിശോധന ക്യാമ്പ്

കേരള യൂത്ത് ഫ്രണ്ട് നെടുംകുന്നം മണ്ഡലം കമ്മിറ്റിയുടെയും കറുകച്ചാൽ ശബ്ദ സ്പീച്ച് ആൻ്റ് ഹിയറിംഗ് ക്ലിനിക്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തി. ചേലക്കൊമ്പ് അഗപ്പ ഹോസ്പിറ്റൽ ബിൽഡിംഗിൽ കേരള യൂത്ത് ഫ്രണ്ട് നെടുംകുന്നം മണ്ഡലം പ്രസിഡൻ്റ് സിജോ പി ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേരള യൂത്ത് സംസ്ഥാന പ്രസിഡൻ്റ് എൻ. അജിത് മുതിരമല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ: പി സി മാത്യു, എബ്രഹാം ജോസ് മണമേൽ, സൗമ്യ മോൾ ഒ റ്റി, രാജമ്മ രവീന്ദ്രൻ, ബീന വർഗീസ്, ജോബിസ് ജോൺ കിണറ്റിങ്കൽ, ജസ്റ്റിൻ പടിയറ, മാത്യൂസ്, ജിനു ജോസ്, എന്നിവർ നേതൃത്വം നൽകി, നൂറോളം പേർ ക്യാമ്പിൽ സംബന്ധിച്ചു.