പിറവം നഗരസഭയിൽ കെ-സ്റ്റോർ ഉദ്ഘാടനം ചെയ്തു
പിറവം : പിറവം നഗരസഭ പരിധിയിലെ ആദ്യത്തെ കെ-സ്റ്റോർ റേഷൻകട കളമ്പൂരിൽ ഡേയ്സി മർക്കോസിൻ്റെ ഉടമസ്ഥതയിലുള്ള എ.ആർ.ഡി നമ്പർ 239 ൽ ആരംഭിച്ചു.
മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ജിൽസ് പെരിയപ്പുറം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ ആയ ഷൈനി ഏലിയാസ്, വത്സല വർഗീസ് എന്നിവർ പങ്കെടുത്തു.
പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളെ വൈവിധ്യവത്ക്കരിച്ച് കെ -സ്റ്റോറുകളാക്കുകയാണ്.
റേഷന്‍ കടകളില്‍ കൂടുതല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ലഭ്യമാക്കാന്‍ വേണ്ടിയാണ് സംസ്ഥാന സർക്കാർ കെ സ്റ്റോര്‍ പദ്ധതി ആരംഭിച്ചത്.
ബാങ്കിങ് ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലെ റേഷന്‍ കടകള്‍ക്കാണ് ഈ പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്.
10000 രൂപ വരെ ഇടപാട് നടത്താന്‍ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍, എന്നിവ അടക്കമുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകള്‍, മിതമായ നിരക്കില്‍ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചക വാതക കണക്ഷന്‍, ശബരി, മില്‍മ ഉല്‍പ്പന്നങ്ങള്‍ എന്നിവ കെ സ്റ്റോറുകളില്‍ ലഭിക്കും.