സുരേഷ് ഗോപി തൃശൂർ ലൂർദ്ദ് മാതാവിന്റെ പള്ളിയിൽ; സ്വർണക്കൊന്ത സമ്മാനിച്ചു

തൃശൂർ∙ ലൂർദ് മാതാ പള്ളിയിൽ മാതാവിനു സ്വർണക്കൊന്ത സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടെയെത്തുന്നത്. അൽപസമയം പള്ളിയിൽ ചെലവഴിച്ചശേഷം അദ്ദേഹം മടങ്ങി. വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉൽപനങ്ങളിലില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്തിപരമായ നിർവ്വഹണത്തിന്റെ മുദ്രകൾ മാത്രമാണ് ഇത്. മുൻപ്, കുടുംബവുമായാണല്ലോ പള്ളിയിൽ എത്തിയതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അതു ഓർമിപ്പിക്കേണ്ട എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.