44 ബില്ല്യണ്‍ ഡോളര്‍, ഇലോണ്‍ മസ്‍ക് ട്വിറ്റര്‍ വാങ്ങും, തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം

ട്വിറ്റര്‍ ഏറ്റെടുക്കലിനുള്ള ശതകോടീശ്വരനായ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‍ക്കിന്‍റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 44 ബില്ല്യണ്‍ ഡോളറിന് മസ്‍ക് ട്വിറ്റര്‍ വാങ്ങും. ബിഡിനെ അനുകൂലിച്ച് ട്വിറ്റര്‍ ഓഹരി ഉടമകള്‍ വോട്ട് ചെയ്തു. കരാറില്‍ നിന്ന് പിന്മാറാന്‍ മസ്ക് ശ്രമിക്കുന്നതിനിടെയാണ് വോട്ടെടുപ്പ്.  കഴിഞ്ഞ ഏപ്രിലിൽ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്ക് പ്രഖ്യാപിച്ചത്. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മസ്‌ക്  ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്. 4,400 കോടി ഡോളറിനാണ് കരാറായത്.