ആ​ഗോ​ള എ​ണ്ണ​വി​ല ഇ​ടി​ഞ്ഞു; എ​ണ്ണ ഉ​ത്പാ​ദ​നം കു​റ​യ്ക്കാ​ൻ ഒ​പെ​ക്

രാജ്യാന്തര ക്രൂഡോയിൽ വിപണിയിലെ വിലയിടിവ് മറികടക്കുന്നതിന് എണ്ണ ഉൽപാദനം വെട്ടിക്കുറക്കാൻ ഒപെക് തീരുമാനം. പ്രതിദിനം 20 ലക്ഷം ബാരലാണ് കുറക്കുക. മഹാമാരിക്കുശേഷം ആദ്യമായാണ് ഇത്രയും വലിയ അളവ് കുറക്കുന്നത്.

എ​ണ്ണ ഉ​ൽ​പാ​ദ​നം കു​റ​ക്ക​രു​തെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ന​വം​ബ​ർ മു​ത​ലാ​കും ഉ​ത്പാ​ദ​നം കു​റ​ക്കു​ക.