കോ​ട്ട​യ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ന്‍ പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു​ക​യ​റി ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

ചന്തക്കവലയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു.

ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി ക​ന​യ​ന്നൂ​ര്‍ ര​മ്യ നി​വാ​സി​ല്‍ മ​ണി​ക​ണ്ഠ​ന്‍ (36 ) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വെ​ളു​പ്പി​ന് അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. കെ ​കെ റോ​ഡി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി ഭാ​ഗ​ത്തു​നി​ന്നും എ​ത്തി​യ വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യിരു​ന്നു.