പിഎഫ്ഐ കേന്ദ്രങ്ങളിലെ റെയ്ഡ്: അറസ്റ്റിലായ അഭിഭാഷകൻ കൊലപാതക സ്ക്വാഡ് അംഗം
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ എൻഐഎ അറസ്റ്റ് ചെയ്ത വൈപ്പിൻ എടവനക്കാട് മായാബസാറിൽ അഴിവേലിക്കകത്ത് മുഹമ്മദ് മുബാറക്കിനെ (32) ജനുവരി 13 വരെ റിമാൻഡ് ചെയ്തു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് റിമാൻഡ് ചെയ്തത്. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് മുബാറക്.
മുബാറക്ക് കൊലപാതക സ്ക്വാഡിലെ അംഗമാണെന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. ആയോധനകല പരിശീലിച്ച ഇയാള്‍ സ്ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയെന്നും എന്‍ഐഎ വ്യക്തമാക്കി. ഇയാളുടെ വീട്ടില്‍ നിന്ന് ബാഡ്മിന്റണ്‍ റാക്കറ്റില്‍ ഒളിപ്പിച്ച മഴുവും വാളുമടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തതായും എന്‍ഐഎ വൃത്തങ്ങൾ പറഞ്ഞു.