പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് സംസ്ഥാനത്താകെ 220 ലേറെ സമരാനുകൂലികൾ പിടിയിൽ

തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് സംസ്ഥാനത്താകെ 220 ലേറെ സമരാനുകൂലികൾ പിടിയിൽ. ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കോട്ടയത്താണ്. 110 പേരാണ് കോട്ടയത്ത് പിടിയിലായത്. കണ്ണൂരിൽ 45, കാസർകോട് 34, എറണാകുളം 14 എന്നിങ്ങനെയാണ് അറസ്റ്റ്. ആക്രമണങ്ങളിൽ പ്രതികളായവരും കരുതൽതടങ്കലിൽപെട്ടവരും ഉൾപ്പെടെയാണ് കണക്ക്.