സർക്കാർ ഉദ്യോഗസ്ഥർ സീനിയോറിറ്റി പ്രകാരം വാങ്ങുന്ന ശമ്പളം അവരുടെ ഓഫീസുകൾക്കു മുൻപിൽ പ്രസിദ്ധീകരിക്കണം : ബിജു ചെറുകാട്

കൊച്ചി: കേരള സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർ സീനിയോറിറ്റി പ്രകാരം വാങ്ങിക്കുന്ന ശബളം കൃത്യമായി സർക്കാർ പുറത്തുവിടണമെന്നും ശമ്പള തുക അവരുടെ ഓഫീസുകൾക്ക് മുൻപിൽ പ്രസിദ്ധീകരിക്കണമെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് ആവിശ്യപ്പെട്ടു. സ്വീപ്പർ മുതൽ ക്യാബിനറ്റ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരുടെ കൈപ്പറ്റുന്ന തുകയാണ് ജനങ്ങൾക്ക് അറിയേണ്ടത്. ആനുകൂല്യങ്ങൾ അടക്കം വൻതുക ഉദ്യോഗസ്ഥർ ശമ്പളം ഇനത്തിൽ വാങ്ങുകയും പീന്നീട് സീനിയോറ്റി പ്രകാരം വൻതുക പെൻഷനും വാങ്ങിയെടുക്കുന്നു. ഇവർ കൃത്യമായി ജോലി ചെയ്യുന്നുണ്ടോയെന്ന് നീരിക്ഷിക്കാൻ സംവിധാനവുമില്ല. ഓഫീസുകളിൽ ചെല്ലുമ്പോൾ പിന്നെ വാ, നാളെ വാ എന്നൊക്കെ പറയുന്ന ഉദ്യോഗസ്ഥരുടെ കൈക്കൂലി വിളയാട്ടം നിർത്താൻ ഇവരുടെ ശമ്പളം ഓഫീസിനു മുൻപിൽ സർക്കാർ പ്രസിദ്ധീകരിക്കുന്നതിൽ എന്താണ് തെറ്റെന്ന് ബിജു ചെറുകാട് ചോദിച്ചു.