ബഫർസോൺ – എൽഡിഎഫിന്റെ വൈരുദ്ധ്യ തീരുമാനങ്ങളും സമരവും കാപട്യം : തോമസ് ഉണ്ണിയാടൻ

തൃശൂർ : സംരക്ഷിത വനത്തിനും ദേശീയ ഉദ്യാനത്തിനും ചുറ്റും ഒരു കിലോ മീറ്റർ വീതിയിൽ മനുഷ്യ വാസകേന്ദ്രങ്ങൾ ഉൾപ്പെടെ ബഫർസോൺ വേണമെന്ന് മന്ത്രിസഭാ തീരുമാനം എടുക്കുകയും അതിനുവേണ്ടി കേന്ദ്രത്തെ സമീപിക്കുകയും ചെയ്ത എൽഡിഎഫ് ഇപ്പോൾ ഈ തീരുമാനത്തെ എതിർക്കുന്നതും നാട്ടിൽ ഹർത്താലും സമരങ്ങളും നടത്തുന്നതും തികഞ്ഞ ചതിയും കാപട്യമാണ്.
നാല് ലക്ഷം ഏക്കറിൽ നിന്നായി ഒന്നര ലക്ഷത്തോളം കുടുംബങ്ങളെ വഴിയാധാരമാക്കുകയും ജനജീവിതത്തെയും വികസനത്തെയും ബാധിക്കുകയും ചെയ്യുന്ന ഈ തീരുമാനമെടുത്തത് 2019 ഒക്ടോബർ 23ന് പിണറായി വിജയൻ മുഖ്യമന്ത്രിയുടെ മന്ത്രിസഭയാണ്.
സുപ്രീംകോടതി വിധി ചോദിച്ചു വാങ്ങിയവർ തന്നെ ഈ വിധിക്കെതിരെ ഇപ്പോൾ ജനങ്ങളെ സമരത്തിനു അണിനിരത്തുന്ന ഇവർ സ്വയം അപഹാസ്യരാവുകയാണ്.
ഒരേസമയം തന്നെ ബഫർ സോൺ വേണമെന്നും വേണ്ട എന്നും പറയുന്നത് വൈരുദ്ധ്യാത്മകതത്വ ശാസ്ത്രമോ
നിലവിലെ പ്രഖ്യാപിത ബഫർസോൺ പരിസരങ്ങളിൽ കേരള കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങൾ നടത്തും.