സംസ്ഥാന ബജറ്റ്
കഴിവുകെട്ട സർക്കാരിൻ്റെ പിടിപ്പുകെട്ട ഭരണത്തിൽ ജനങ്ങൾ ബലിയാടാകുന്നു:
തോമസ് ഉണ്ണിയാടൻ
കേരള കോൺഗ്രസ്സ് പ്രതിഷേധസമരം സംഘടിപ്പിക്കും സംസ്ഥാനസർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെയും പിടിപ്പുകേടിൻ്റെയും ഭാരം ചുമക്കേണ്ട ഗതികേടിലാണ് കേരളജനതയെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. സകലമാന സാധനങ്ങൾക്കും നികുതി ഏർപ്പെടുത്തി പകൽ കൊള്ള നടത്തുന്ന ഇടതുസർക്കാർ ജനങ്ങളെ ദ്രോഹിക്കാതെ ഭരണത്തിൽ നിന്നും ഇറങ്ങിപ്പോകണം. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സകലസാധനങ്ങൾക്കും നികുതി ഏർപ്പെടുത്തി ജനങ്ങളെ ഇത്രമാത്രം പീഡിപ്പിച്ച ഒരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.ജനക്ഷേമം പ്രഖ്യാപിച്ചവർ ജനദ്രോഹം നിത്യവും ചെയ്യുന്നു. ഇന്ധനവിലയിൽ വീർപ്പുമുട്ടി കഴിയുന്നവരുടെമേൽ വീണ്ടും നികുതി ഏർപ്പെടുത്താൻ മനുഷ്യത്വമുള്ളവർ തയ്യാറാകുമോ?സംസ്ഥാന സർക്കാറിനെതിരെ ജനങ്ങൾ ഒന്നാകെ രംഗത്തിറങ്ങണമെന്നും ഈ ഭരണം തുടർന്നാൽ ശ്രീലങ്ക പോലുളള രാജ്യത്തിനുണ്ടായ അവസ്ഥ കേരളത്തിനുണ്ടാകാൻ അധികകാലം വേണ്ടവരില്ല എന്നും ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി. സാർക്കാറിനെതിരെ കേരള കോൺഗ്രസ്സ് ശക്തമായ പ്രതിഷേധസമരം സംഘടിപ്പക്കുമെന്നും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ അറിയിച്ചു