രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്: ബൂത്തുകളിൽ നീണ്ട നിര
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട് വോട്ടെടുപ്പ് പുരോഗമിക്കുന്നു. പോളിംഗ് ഏഴ് ശതമാനം കടന്നു. എട്ടര വരെ 7.1 % ആണ് പോളിംഗ്. ബൂത്തുകളിൽ നീണ്ട നിരയാണുള്ളത്.
തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 7.48 % പേരാണ് ജില്ലയിൽ വോട്ട് ചെയ്തത്. കണ്ണൂർ ജില്ലയിലാണ് കുറവ് പോളിംഗ് (7.07%).
തൃശൂർ(7.24 %), മലപ്പുറം (7.28 %), പാലക്കാട് (7.26 %), കോഴിക്കോട് (7.14 %), കാസർഗോഡ് (7.22 %). പല സ്ഥലത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി. ചിലയിടങ്ങളിൽ വോട്ടിംഗ് ആരംഭിച്ചിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തു. കുടുബാംഗങ്ങൾക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്. പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പർ ബൂത്തിലാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

