ആലപ്പുഴ നഗരത്തിൽ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തു
ആലപ്പുഴ: തിരുവനന്തപുരത്ത് എകെജി സെന്ററിനുനേരെ ബോംബേറുണ്ടായതിനു പിന്നാലെ ആലപ്പുഴയിലും ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം. ആലപ്പുഴ നഗരത്തിലെ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തു. പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്.
രാത്രി 11.30 ഓടെയാണ് എകെജി സെന്ററിൽ ബോംബേറുണ്ടായത്. എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിന് സമീപത്തെ കരിങ്കൽ ഭിത്തിയിലാണ് സ്ഫോടകവസ്തു പതിച്ചത്. ഇരുചക്രവാഹനത്തിൽ എത്തിയ യുവാവ് കൈയിലുണ്ടായിരുന്നു സ്ഫോടകവസ്തു എറിയുകയായിരുന്നു. ആർക്കും പരിക്കില്ല.