ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനിൽ വ്യാപക അറസ്റ്റ്

ഇറാനിൽ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത കുർദിഷ് യുവതി മരിച്ചതിനെത്തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ പങ്കെടുത്ത 450 പേർ മസന്ദാരൻ പ്രവിശ്യയിൽ അറസ്റ്റിൽ. സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ സ​​​ർ​​​ക്കാ​​​ർ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ച്ചെ​​​ന്നും പൊ​​​തു​​​മു​​​ത​​​ൽ ന​​​ശി​​​പ്പി​​​ച്ചെ​​​ന്നും മ​​​സ​​​ന്ദാ​​​ര​​​ൻ പ്ര​​​വി​​​ശ്യാ ചീ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ മു​​​ഹ​​​മ്മ​​​ദ് ക​​​രി​​​മി അ​​​റി​​​യി​​​ച്ചു. നേ​​​ര​​​ത്തേ, മ​​​സ​​​ന്ദാ​​​ര​​​നു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ഗി​​​ലി​​​യ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ 60 സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 739 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു.

ഹി​​​ജാ​​​ബ് ധ​​​രി​​​ച്ചി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ചു ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത കു​​​ർ​​​ദി​​​ഷ് യു​​​വ​​​തി മ​​​ഹ്സ അ​​​മി​​​നി (22) കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​റാ​​​നി​​​ൽ സ​​​ർ​​​ക്കാ​​​ർ വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭം പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട​​​ത്. പ്ര​​​ക്ഷോ​​​ഭം പി​​​ന്നീ​​​ട് രാ​​​ജ്യ​​​ത്തെ 31 പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​ച്ചു. പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 41 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്ക്.