കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

അർബുദരോഗ ബാധിതനായ അദ്ദേഹത്തെ ഓഗസ്റ്റ് 29-നാണ് എയർ ആംബുലൻസിൽ ചെന്നൈയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോളോ ആശുപത്രിയിലെ മെഡിക്കൽ സംഘവും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് അദ്ദേഹം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

15 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കാ​യാ​ണ് അ​ദ്ദേ​ഹം പു​റ​പ്പെ​ട്ട​തെ​ങ്കി​ലും പി​ന്നീ​ടും ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.