കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
അർബുദരോഗ ബാധിതനായ അദ്ദേഹത്തെ ഓഗസ്റ്റ് 29-നാണ് എയർ ആംബുലൻസിൽ ചെന്നൈയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോളോ ആശുപത്രിയിലെ മെഡിക്കൽ സംഘവും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് അദ്ദേഹം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
15 ദിവസത്തെ ചികിത്സയ്ക്കായാണ് അദ്ദേഹം പുറപ്പെട്ടതെങ്കിലും പിന്നീടും ആശുപത്രിയിൽ തുടരുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.