പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ് എന്‍ഐഎ കണ്ടുകെട്ടി
കോഴിക്കോട്: നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസ് എന്‍ഐഎ കണ്ടുകെട്ടി.
ഇന്നലെ ഉച്ചയ്ക്കാണ് അഞ്ചംഗ എന്‍ഐഎ സംഘമെത്തി ഓഫീസ് അറ്റാച്ച് ചെയ്തു നോട്ടീസ് പതിച്ചത്. ചക്കുംകടവിലെ കാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കേരള പോലീസും അറ്റാച്ച് ചെയ്തു.