പി.ജെ.ജോസഫ് എംഎൽഎ യെ അഭിനന്ദിച്ചു.
വെള്ളിയാമറ്റം:
കാരിക്കോട് – വെള്ളിയാമറ്റം റോഡിൽ ഇറുക്കുപാലം- പന്നിമറ്റം – പൂമാല റോഡ് ബി എം ആന്റ് ബിസി നിലവാരത്തിൽ പുന:നിർമ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും 6 കോടി രൂപ അനുവദിപ്പിച്ച പി.ജെ.ജോസഫ് എം.എൽ.എയെ അഭിനന്ദിക്കുന്നതായി കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് : പ്രസിഡന്റുമായ എം.മോനിച്ചൻ പറഞ്ഞു.
പൂർണ്ണമായും വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പന്നി മറ്റം – കുളമാവ് റോഡ്, മേത്തൊട്ടി- മൂലേക്കാട് – പാറമട റോഡുകൾ ഈ റോഡിന്റെ തുടർച്ചയാണ്.
വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിൽ ഗതാഗത സൗകര്യം കാര്യക്ഷമമാക്കാൻ ശക്തമായ ഇടപെടലാണ് പി.ജെ ജോസഫ് എം എൽ എ നടത്തിവരുന്നതെന്നും എം.മോനിച്ചൻ പറഞ്ഞു.
ഇറുക്കു പാലം – വെള്ളിയാമറ്റം – കാഞ്ഞാർ റോഡും കാഞ്ഞാർ – ആനക്കയം – കാരിക്കോട് റോഡും ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിച്ച പി.ജെ ജോസഫ് എംഎൽഎ യെ പ്രത്യേകം അഭിനന്ദിക്കുന്നതായും എം.മോനിച്ചൻ പറഞ്ഞു.