കേരളത്തില്‍നിന്ന് കമ്യൂണിസത്തെ തുടച്ച് നീക്കും; വെല്ലുവിളിയുമായി തേജസ്വി സൂര്യ
കണ്ണൂർ: കേരളത്തില്‍നിന്ന് കമ്യൂണിസത്തെ തുടച്ച് നീക്കുമെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എംപി. പിണറായി വിജയനെ വെല്ലുവിളിച്ചാണ് ഇത് പറയുന്നതെന്നും ലോകമെമ്പാടും ലക്ഷക്കണക്കിന് പേരെ കൂട്ടക്കൊല ചെയ്ത ചരിത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉള്ളതെന്നും തേജസ്വി സൂര്യ പറഞ്ഞു.
കണ്ണൂരില്‍ കെ.ടി.ജയകൃഷ്ണന് അനുസ്മരണദിന പോതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു തേജസ്വിയുടെ വെല്ലുവിളി. യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിലായിരുന്നു ചടങ്ങ്.