സർക്കാരിന് യുവജനങ്ങളോട് പ്രതികാര മനോഭാവം: പി.ജെ.ജോസഫ്
തിരുവനന്തപുരം : തൊഴിൽ കാത്തിരിയ്ക്കുന്ന യുവജനങ്ങളോട് സർക്കാരിന് പ്രതികാര മനോഭാവമെന്ന് കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ പറഞ്ഞു. സമരം ചെയ്തതിൻ്റെ പേരിൽ നിഷ ബാലകൃഷ്ണന് എൽ ഡി സി നിയമനം നിഷേധിച്ച നടപടി പ്രതികാര നടപടിക്ക് തെളിവാണ്.തുടർ ഭരണത്തിൽ നീതി നിഷേധം തുടർക്കഥയാവുകയാണ്. പിൻവാതിൽ നിയമനത്തിലും വിലക്കയറ്റ പ്രശ്നത്തിലും പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി.ജെ ജോസഫ് എംഎൽഎ.
ബഹു .പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു . പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ , എ എ അസീസ് , അനൂപ് ജേക്കബ്ബ് എം എൽ എ, വി.എസ് ശിവകുമാർ , പാലോട് രവി ,ശരത് ചന്ദ്രപ്രസാദ് പ്രസംഗിച്ചു.