നീലൂർ ബസ് കാത്തിരുപ്പു കേന്ദ്രത്തിന്റെ ദുരവസ്ഥക്കെതിരെ പൗരസമിതി ധർണ

നീലൂരിൽ 2 വര്ഷം മുൻപ് പുനർനിർമ്മിച്ച ബസ്സ് കാത്തിരുപ്പു കേന്ദ്രം സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും കേന്ദ്രമാകുന്നതിനെതിരെ നീലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച ധർണ. ബസ് സ്റ്റോപ്പ് പുനർ ക്രമീകരിക്കാത്തതിനാൽ ബസ് കാത്തു കടത്തിണ്ണകളിൽ മഴയും, വെയിലുമേറ്റ് അഭയം പ്രാപിക്കുന്നവരെ അവഗണിച്ചു കൊണ്ട് മദ്യപാനികൾക്ക് വിശ്രമകേന്ദ്രമൊരുക്കി നൽകുന്ന ഭരണസമിതിക്കെതിരെ ബഹു ജനങ്ങളെ അണിനിരുത്തി ധർണ സമരവുമായി നീലൂർ പൗരസമിതി .ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ധർണ ആരംഭിക്കും ,ബസ് സ്റ്റോപ്പ് പുനര്നിര്ണയിക്കുക ,ഓട്ടോ സ്റ്റാൻഡ് ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ആണ് പൗരസമിതി മുന്നോട്ടു വയ്ക്കുന്നത് .