ചിറക്കടവ് സഹകരണ ബാങ്ക് നിയമനം പ്രസിഡൻ്റിനെയും ബ്ലോക്ക് പ്രസിഡൻ്റിനെയും ഡിസിസി പ്രസിഡൻ്റ് സസ്പെൻഡ് ചെയ്തു
കോട്ടയം: യുഡിഎഫ് ഭരിക്കുന്ന ചിറക്കടവ് സർവ്വീസ്സ് സഹകരണ ബാങ്കിൽ കെ പി സി സി, ഡി സി സി നിർദ്ദേശങ്ങളെ അവഗണിച്ച് നിയമനം നടത്തിയതിന് ബാങ്ക് പ്രസിഡൻ്റ് പി എൻ ദാമോദരൻ പിള്ള, ബാങ്ക് ഭരണസമിതിയംഗവും കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റുമായ അഡ്വ.അഭിലാഷ് ചന്ദ്രൻ എന്നിവരെ കോൺഗ്രസ്സിൽ നിന്നും ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് സസ്പെൻഡ് ചെയ്തു.
ആകെയുള്ള 8 നിയമനങ്ങളിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് അനന്തകൃഷ്ണനെ നിയമിക്കണമെന്ന് കെ പി സി സി, ഡി സി സി നേതൃത്വം ഭരണസമിതിക്ക് നിർദ്ദേശം നൽകിയിരുന്നു എന്നാൽ സി പി എം നേതാവും ചിറക്കടവ് ഗ്രാമപഞ്ചായത്തംഗവുമായ എംജി വിനോദിൻ്റെ ഭാര്യ, കേരളാ കോൺഗ്രസ്സ് (എം) ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് ഷാജി നെല്ലേപറമ്പൻ്റെ മകൾ എന്നിവർ ഉൾപ്പെടെ എട്ട് പേരെയാണ് നിയമിച്ചത്.ഈ നിയമ ന ങ്ങൾ ഡിസിസി നേതൃത്വത്തിന് നടപടി എടുക്കാൻ പ്രേരിപ്പിച്ചത്.8 നിയമനങ്ങൾക്ക് പുറമെ പ്രസിഡൻ്റിൻ്റെ വീട്ടിലെ ടാപ്പിംഗ് തൊഴിലാളിയും തെക്കേത്തു കവലയിലെ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെട്ടെ നാലു പേരെക്കൂടി നിയമിക്കാനാണ് പ്രസിഡൻ്റും കൂട്ടാളികളും ശ്രമിക്കുന്നത് ‘ഈ ലിസ്റ്റിലും യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റിൻ്റെ പേരില്ല എന്നതാണ് ശ്രദ്ധേയം. ഈ നിയമനത്തിനെതിരെ ഭരണകക്ഷിയായ കേരളാ കോൺഗ്രസ്സ് അംഗങ്ങൾ വിയോജന കുറിപ്പെഴുതി ജോയിൻ്റ് രജിസ്ട്രാർക്കും അസിസ്റ്റൻ്റ് രജിസ്ട്രാർക്കും പരാതി നൽകിയിരിക്കുകയാണ് .1 1 അംഗ ഭരണസമിതിയിൽ കോൺഗ്രസ്സ് 9 കേരളാ കോൺഗ്രസ്സ് 2 എന്നിങ്ങനെയാണ് കക്ഷി നില.അടുത്തിടെ എൽ ഡി എഫ് ഭരിക്കുന്ന കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്കിലെ നിയമനങ്ങൾ വിവാദമായിരുന്നു അതിന് തൊട്ടുപിന്നാലെയാണ് മേഖലയിലെ പ്രമുഖ സഹകരണ ബാങ്കായ ചിറക്കടവ് സഹകരണ ബാങ്കിലെ നിയമനങ്ങൾ വിവാദമായിരിക്കുന്നതും അച്ചടക്ക നടപടികളിലേക്ക് കടന്നതും.