രാ​ജ്യ​ത്ത് എ​ച്ച്3​എ​ന്‍2 വൈ​റ​സ് ബാ​ധി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

രാജ്യത്ത് എച്ച്3എന്‍2 വൈറസ് ബാധിച്ച് രണ്ട് പേർ മരിച്ചു. കർണാടകത്തിലും ഹരിയാനയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കർണാടകത്തിലെ ഹാസന്‍ ജില്ലയിലെ ആളൂരില്‍ മരിച്ച ഹീരേ ഗൗഡ(87)യ്ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ‌‌

ഹ​രി​യാ​ന​യി​ൽ മ​രി​ച്ച​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭ്യ​മ​ല്ല. ഇ​രു​വ​രു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യ​വ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ഇ​തു​വ​രെ 90 പേ​ർ​ക്കാ​ണ് എ​ച്ച്3​എ​ൻ2 വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​ത്. എ​ച്ച്1​എ​ൻ1 വൈ​റ​സ് ബാ​ധ​യു​ടെ എ​ട്ട് കേ​സു​ക​ളു​മു​ണ്ടാ​യി.