പാലാ ജൂബിലി,വീഥി നിറഞ്ഞ് പുരുഷാരം, സാംസ്ക്കാരിക ഘോഷയാത്ര വർണ്ണാഭമായി..

ജൂബിലി സാംസ്‌കാരിക ഘോഷയാത്രയാണ്  ജൂബിലി തിരുനാളിന്റെ ഇത്തവണത്തെ പ്രധാന  പ്രത്യേകതയായത്. ഇന്ന്  സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നിന്ന് ആരംഭിച്ച സാംസ്ക്കാരിക ഘോഷയാത്ര നഗരവീഥികളിലെ പതിനായിരക്കണക്കിന് കാണികൾക്ക് ആനന്ദമേകി മഹാറാണി കവലയില്‍ സമാപിച്ചു.        മാര്‍ഗ്ഗംകളി, പരിചമുട്ട് കളി, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, ഡ്രാഗണ്‍ ഡാന്‍സ്, അട്ടപ്പാടിയില്‍ നിന്നുള്ള കലാകാരന്‍മാര്‍ പങ്കെടുത്ത ആദിവാസി നൃത്തം, തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന പുലികള്‍, മുറംകളി, ഉലക്ക ഡാന്‍സ്, കരകാട്ടം, അലങ്കരിച്ച കുതിരകള്‍, പാവക്കൂത്ത്, ഒട്ടകപക്ഷി നൃത്തം, കോഴി ഡാന്‍സ്, സിനിമ താരങ്ങളുടെ ഡ്യൂപ്പ്, ചെണ്ട, ബാന്റ് മേളങ്ങള്‍, ഫ്യൂഷന്‍ സംഗീതം, ശിങ്കാരി ഫ്യൂഷന്‍, ഫ്‌ളോട്ടുകള്‍, റോളര്‍ സ്‌കേറ്റിങ്, 28 കലാകാരന്മാര്‍ പങ്കെടുക്കുന്ന വിളംബര ചെണ്ട, ഡാന്‍സ് തുടങ്ങിയവ ഘോഷയാത്രക്ക് മാറ്റു കൂട്ടി.

തുടർന്ന് ടൂവീലര്‍ ഫാന്‍സിഡ്രസ്, ബൈബിള്‍ ടാബ്ലോ മത്സരങ്ങള്‍ നടന്നു
വൈകുന്നേരം നാലിന് കുരിശുപള്ളിയില്‍ നിന്നും മാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചുള്ള പ്രദക്ഷിണം ളാലം പഴയപള്ളി ഗ്രോട്ടോ, മാര്‍ക്കറ്റ് ജംഗ്ഷന്‍, സിവില്‍ സ്‌റ്റേഷന്‍, ടി ബി റോഡിലുള്ള പന്തല്‍, ന്യൂ ബസാര്‍, കട്ടക്കയം റോഡിലുള്ള പന്തല്‍, ളാലം പഴയപാലം ജംഗ്ഷന്‍ എന്നിവിടങ്ങളിലൂടെ രാത്രി 8.45ന് തിരികെ കുരിശുപളളിയിലെത്തും.