സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്; സജി ചെറിയാന്റെ തിരിച്ചുവരവ് ചർച്ചയാകും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുളള തിരിച്ചുവരവ് യോഗത്തിൽ പ്രധാന ചർച്ചയാകും. ഭരണഘടനയെ അവഹേളിച്ചെന്ന കേസുകളിൽ നിന്ന് മുക്തനായ സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താൻ സാധ്യതയേറയാണ്.
സജി ചെറിയാന്റെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തൃശൂരിൽ കിസാൻസഭ അഖിലേന്ത്യാ സമ്മേളനം നടക്കുന്നത് കൊണ്ടാണ് വെളളിയാഴ്ച്ച ചേരാനിരുന്ന സെക്രട്ടേറിയറ്റ് യോഗം ഇന്നത്തേക്ക് മാറ്റിയത്.